24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 4, 2025
January 29, 2025
January 27, 2025
January 27, 2025
October 11, 2024
May 3, 2024
December 23, 2023
October 6, 2023
May 10, 2023

റേഷൻകടകളിൽ ക്യൂ ആർ കോഡ് സ്കാൻ വരുന്നു

സ്വന്തം ലേഖിക
ആലപ്പുഴ
October 6, 2023 8:27 pm

സ്മാർട്ട് ഫോണുപയോഗിച്ച് ക്യുആർകോഡ് സ്കാൻചെയ്ത് ഭക്ഷ്യധാന്യത്തിന്റെ പണം നൽകാനുള്ള സൗകര്യം എല്ലാ റേഷൻകടകളിലും നിലവിൽ വരുന്നു. പണമിടപാട് പൂർണമായും ഡിജിറ്റലാക്കാൻ ഭക്ഷ്യവകുപ്പാണു നടപടി തുടങ്ങുന്നത്. റേഷൻവ്യാപാരികളുടെ കമ്മിഷൻ നൽകുന്ന അക്കൗണ്ടുമായി ബന്ധിപ്പിച്ചാകും ഡിജിറ്റൽ ഇടപാട്. സംസ്ഥാനത്ത് 14,257 കടകളാണുള്ളത്. അതിൽ 40 ശതമാനത്തോളം കടകളിൽ വ്യാപാരികൾ സ്വന്തംനിലയ്ക്ക് ഡിജിറ്റൽ ഇടപാടിനു സൗകര്യമൊരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവർ നേരിട്ടു പണം വാങ്ങുകയാണ്. ഇവരെക്കൂടി യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് (യുപിഐ) ഇടപാടിനു പ്രാപ്തരാക്കി റേഷൻപണമിടപാട് പൂർണമായും ഡിജിറ്റലാക്കുകയാണു ലക്ഷ്യം.

ക്യുആർകോഡിന്റെ സ്റ്റിക്കർ കടകളിൽ പതിച്ചാൽ മാത്രം മതി. അധിക ചെലവൊന്നും വരാത്തതിനാൽ പദ്ധതി താമസിയാതെ നടപ്പാക്കും. ഡിജിറ്റൽ ഇടപാടു വന്നാലും പണംസ്വീകരിച്ചും റേഷൻവിതരണം തുടരും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യവകുപ്പ് റേഷൻവ്യാപാരി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് റേഷൻവിതരണം നേരത്തേ ഇ‑പോസ് യന്ത്രങ്ങൾവഴി ഓൺലൈനാക്കിയിരുന്നു. എന്നാൽ, പണമിടപാടു പൂർണമായും ഓൺലൈനിലേക്കു മാറ്റാൻ കഴിഞ്ഞിരുന്നില്ല. 

Eng­lish Sum­ma­ry: QR code scan is com­ing in ration shops

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.