24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

അച്ഛനുമായി പിണങ്ങി; കായലില്‍ ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
October 15, 2025 6:50 pm

അച്ഛനുമായി പിണങ്ങി കായലിലേക്ക് ചാടിയ മകളെ രക്ഷപ്പെടുത്തി. പത്താംക്ലാസുകാരിയായ മകള്‍ ആക്കുളം പാലത്തില്‍ നിന്നാണ് ചാടിയത്. പെണ്‍കുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് രക്ഷപ്പെടുത്താന്‍ പിന്നാലെ ചാടിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം കുട്ടിയ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കുട്ടി അച്ഛനുമായി പിണങ്ങി വീട് വിട്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും അധികൃതര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.