23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
October 28, 2024
October 27, 2024
August 17, 2024
August 8, 2024

പാർലമെന്റ് മന്ദിര ഉദ്ഘാടനം ക്ഷണിച്ചോയെന്ന് ചോദ്യം;  അറിയില്ലെന്ന് രാഷ്ട്രപതി ഭവന്‍ 

Janayugom Webdesk
ന്യൂഡൽഹി
June 23, 2023 7:40 pm
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ചിരുന്നോ എന്ന കാര്യം അറിയില്ലെന്ന് രാഷ്ട്രപതി ഭവൻ. തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ നൽകിയ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് രാഷ്ട്രപതി ഭവൻ ഇക്കാര്യമറിയിച്ചത്.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനോ പരിപാടിയിൽ പങ്കെടുക്കാനോ ലോക്‌സഭാ സ്പീക്കറിൽ നിന്നോ പ്രധാനമന്ത്രിയിൽ നിന്നോ അല്ലെങ്കിൽ മറ്റ് അധികൃതരിൽ നിന്നോ ഔപചാരിക ക്ഷണം ലഭിച്ചിരുന്നോ എന്നായിരുന്നു  ഗോഖലെ വിവരാവകാശ നിയമം വഴി ആരാഞ്ഞത്.
പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനും സർക്കാരും തമ്മിൽ നടത്തിയ  ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും തേടിയിരുന്നു. അതേസമയം പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സന്ദേശം രാഷ്ട്രപതി പ്രസിദ്ധീകരിച്ചിരുന്നതായി രാഷ്ട്രപതി ഭവൻ അറിയിച്ചിട്ടുണ്ട്.  പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപദി മുർമുവാണെന്ന് വ്യക്തമാക്കി 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

eng­lish sum­ma­ry; Ques­tion whether the inau­gu­ra­tion of the Par­lia­ment build­ing was invit­ed; Rash­tra­p­ati Bha­van does not know

you may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.