പൊതുജന പരാതി പരിഹാരം കൂടുതല്‍ സുതാര്യവും ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി സിഎംഒ പോര്‍ട്ടല്‍ നവീകരിച്ചു. ഇനി മുതല്‍ പരാതിയോ, അപേക്ഷയോ നല്‍കുന്നവര്‍ക്ക് എവിടെനിന്നും തല്‍സ്ഥതി പരിശോധിക്കും, ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കാനാവശ്യമയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇ ഹെല്‍ത്ത് വഴി ലഭ്യമാകും.മലയാളത്തിന് പുറമെ ഇംഗ്ലീഷും നവീകരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടപടി തുടരുന്നതും തീർപ്പാക്കിയതുമായ പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുമാകും. പരാതി കൈകാര്യം ചെയ്യുന്ന ഓഫീസറുടെ വിവരങ്ങളും അറിയാം. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ജനാധിപത്യ സംവിധാനത്തിൽ പ്രധാനമെന്ന് പോർട്ടൽ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിന് നിലവിലുള്ള സമാന്തര സംവിധാനങ്ങൾ ഏകോപിപ്പിച്ചിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ലളിതമാക്കി.
English Summary:
Quick redressal of public grievances: CMO portal revamped
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.