27 December 2025, Saturday

Related news

December 15, 2025
November 28, 2025
November 8, 2025
November 7, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025

ആർ സാംബന് മീഡിയ അക്കാദമി അവാര്‍ഡ്

Janayugom Webdesk
കൊച്ചി
June 29, 2025 10:50 pm

മികച്ച ഹ്യൂമൻ ഇന്ററസ്റ്റഡ് സ്റ്റോറിക്കുള്ള കേരള മീഡിയ അക്കാദമിയുടെ എൻ എൻ സത്യവ്രതൻ അവാർഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ഓഗസ്റ്റിൽ നടക്കുന്ന മാധ്യമ കോൺക്ലേവിൽ സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. 

‘കരികൾക്ക് കലികാലം’ എന്ന ശീർഷകത്തിൽ 2024 ഓഗസ്റ്റ് 26 മുതൽ 11 ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് സാംബനെ അവാർഡിന് അർഹനാക്കിയത്. എം പി അച്യുതൻ, ശ്രീകുമാർ മുഖത്തല, ആർ പാർവതി ദേവി എന്നിവരായിരുന്നു വിധിനിർണയ സമിതിയംഗങ്ങൾ. 1993 മുതൽ മാധ്യമ രംഗത്തുള്ള സാംബന് ലഭിക്കുന്ന 54-ാമത്തെ അവാർഡാണിത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡിന് രണ്ടു വട്ടം അർഹനായിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ: സാന്ദ്ര, വൃന്ദ. മരുമകൻ അനൂപ്.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.