
മികച്ച റൂറല്‍ റിപ്പോര്‍ട്ടിങ്ങിന് കണ്ണൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ 2024 ലെ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍ സാംബൻ ഏറ്റുവാങ്ങി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് കെ സുധാകരൻ എം പി കൈമാറി. ‘എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ 2024 നവംബര്‍ 15 മുതല്‍ ആറു ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാര്‍ഡ്.
ദീപിക ഡെപ്യൂട്ടി എഡിറ്റര്‍ എം റോയി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി പി സുരേന്ദ്രന്‍, ഇ എം രഞ്ജിത്ത് ബാബു എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാര സമർപണ ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽ കുമാർ അധ്യക്ഷനായി. കെ യു ഡബ്ല്യു ജെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിജേഷ് സംസാരിച്ചു. ആർ സാംബൻ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും എം സന്തോഷ് നന്ദിയും പറഞ്ഞു. ജനയുഗം ഇടുക്കി ബ്യൂറോ ചീഫായ ആര്‍ സാംബന്‍ തൊടുപുഴ കോലാനി സ്വദേശിയാണ്. 33 വര്‍ഷമായി മാധ്യമ പ്രവര്‍ത്തകന്‍. ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ 1993 ല്‍ ജോലിയില്‍ പ്രവേശിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ മാധ്യമ പുരസ്‌കാരത്തിന് രണ്ടു വട്ടം അര്‍ഹനായി. സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങ് തുടങ്ങി അമ്പതിലേറെ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.