20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 18, 2024
November 15, 2024
November 12, 2024
November 11, 2024
November 10, 2024
November 8, 2024
November 8, 2024
November 3, 2024

ആര്‍ ശ്രീധരന്‍: തോട്ടംതൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച നേതാവ്

Janayugom Webdesk
നെടുങ്കണ്ടം
April 4, 2022 7:13 pm

അടിമകളെ പോലെ ജോലി ചെയ്തിരുന്ന ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു സഖാവ് ആര്‍. ശ്രീധരന്‍ എന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ അനുസ്മരിച്ചു. 14ാം ആര്‍ ശ്രീധരന്‍ ദിനാചരണത്തോടനുബന്ധിച്ച് കട്ടപ്പന അശോകാ ജംഗ്ഷനില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 1970 കാലഘട്ടത്തില്‍ ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ വലിയ പ്രതിസന്ധികളെ നേരിട്ടാണ് ആര്‍ ശ്രീധരന്റെ നേത്യത്വത്തില്‍ എഐടിയൂസി സംഘടിപ്പിച്ചതും അതുവഴി തൊഴിലാളികളുടെ അവകാശങ്ങള്‍ നേടികൊടുത്തതും. നല്ലൊരു സംഘാടകനായ ആര്‍എസ് എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ ഒരിക്കലും തലകുനിച്ചിട്ടില്ലാത്ത ധീരനായ നേതാവായിരുന്നു വെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍, അനുഭാവികള്‍ എന്നിവരുടെ മനസ്സില്‍ ഇന്നും മായതെ നില്‍ക്കുവാന്‍ കാരണം ആര്‍ ശ്രീധരന്റെ ജീവിത വലിപ്പം കാണിച്ചുതരുന്നതായും കെ.കെ ശിവരാമന്‍ സ്മരിച്ചു. വളരെയേറെ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടത്തിലൂടെ ഇന്ത്യന്‍ ജനങ്ങള്‍ കടന്ന് പോകുന്നത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വന്‍ വില വിര്‍ദ്ധനവ് സമസ്തമേഖയിലും പ്രതികൂലമായി ബാധിക്കും. ഇത് സാധാരണ ജനങ്ങളുടെ കുടുംബ ജീവതത്തെയാണ് ബാധിക്കുന്നത്. സാധാരണക്കാര്‍ക്ക് ഭാരിച്ച വില വര്‍ദ്ധനവിലൂടെ ജീവിതാ വശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ കഴിയാത്ത അവസ്ഥയില്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ എത്തിയിരിക്കുകയാണ്. വിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന നയമാണ് ബിജെപി ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്. വാജ്‌പേയി, അദ്വാനി അടക്കമുള്ള പ്രമുഖരായ ബിജെപി നേതാക്കാന്‍മാരെ മാറ്റി നിര്‍ത്തിയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരോന്ദ്രമോഡിയെ കൊണ്ടുവന്നത്. മുസ്ലീങ്ങളെ അമര്‍ച്ച ചെയ്ത ഗോദ്ധ്ര കലാപത്തിന് നേത്യത്വം കൊടുത്തതിനാലാണ് ആസ്ഥാനത്തേയ്ക്ക് ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകള്‍ നരേന്ദ്രമോഡിയെ കൊണ്ടുവരുവാന്‍ കാരണമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാന പാര്‍ട്ടികള്‍ ഭിന്നിച്ച് നിന്നതിനെ തുടര്‍ന്ന് വലിയ വിജയമാണ് ബിജെപി ഉണ്ടാക്കിയത്. കോണ്‍ഗ്രസിന് വിജയം ഉണ്ടാക്കുമ്പോള്‍ എംഎല്‍എമാരെ വിലക്കെടുത്ത് ഭരണം അട്ടിമറിച്ച് നേട്ടങ്ങള്‍ ബിജെപി ഉണ്ടാക്കുന്നു. ബിജെപി വിരുദ്ധ പ്രസ്ഥാനങ്ങള്‍ എല്ലാം ഒന്നി്േക്കണ്ട കാലം അതിക്രമിച്ചതായും ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.

കട്ടപ്പന അശോക ജംഗ്ഷനില്‍ നടന്ന അനുസ്മരണ സ്‌മ്മേളനം സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം മാത്യു വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മണ്ഡലം അസി. സെക്രട്ടറി ടി.സി കുര്യന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം കെ. സലീംകുമാര്‍, ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം വി.കെ ധനപാല്‍, വി.എസ് അഭിലാഷ്, കെ.ജെ ജോയിസ്, വിപനചന്ദ്രന്‍, കെ.ആര്‍ ജനാര്‍ദ്ധന്‍ നായര്‍, കെ.എസ് രാജന്‍, കെ.എന്‍ കുമാരന്‍, രാജന്‍കുട്ടി മുതുകുളം, കെ.ജെ ജോസഫ്, സുരേഷ് ബാബു, ബെന്നി മുതുമാകുഴി, നിഷാമോള്‍ ബിനോജ്, സുനില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ ശ്രീധരന്റെ ഭാര്യ ചാന്തിനി, മക്കളായ അലന്‍, അജിത് എന്നിവര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: R Sreed­ha­ran: A leader who worked for the rights of plan­ta­tion workers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.