4 March 2026, Wednesday

Related news

March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 22, 2026

മേയർ സ്ഥാനം നൽകാത്തതിൽ ഇടഞ്ഞ് ആർ ശ്രീലേഖ; മെരുക്കാൻ വമ്പൻ ഓഫറുകളുമായി ബിജെപി കേന്ദ്ര നേതൃത്വം

Janayugom Webdesk
തിരുവനന്തപുരം
December 26, 2025 10:53 am

തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാത്തതിൽ കേന്ദ്ര നേതൃത്വത്തെ കടുത്ത വിയോജിപ്പ് അറിയിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. ഏറെ ചർച്ച ചെയ്യപ്പെട്ട മേയർ സ്ഥാനം അവസാന നിമിഷമാണ് ശ്രീലേഖയ്ക്ക് കൈവിട്ടുപോയത്. ഇതോടെ ശ്രീലേഖയെ മെരുക്കാൻ വമ്പൻ ഓഫറുകളുമായി ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റ് ഉൾപ്പെടെയുള്ള പദവികൾ പാർട്ടി വാഗ്ദാനം ചെയ്‌തെന്നാണ് സൂചന. കൂടാതെ കേന്ദ്ര തലത്തിൽ മറ്റേതെങ്കിലും പ്രധാന പദവിയും നൽകാൻ നീക്കമുണ്ട്.ശാസ്തമംഗലം വാർഡിൽ നിന്നും ശ്രീലേഖയെ തുടക്കം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പാർട്ടി ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാൻ തീരുമാനിച്ചതാണ് ശ്രീലേഖയുടെ അതൃപ്തിയുടെ കാരണം.

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.