26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 23, 2024
December 10, 2024
December 8, 2024
December 3, 2024
November 27, 2024
November 14, 2024
November 14, 2024
October 29, 2024

കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Janayugom Webdesk
കോഴിക്കോട്
September 11, 2023 8:31 pm

കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനററി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. തെരുവ് നായയുടെ കടിയേറ്റാണ്‌ കുതിര ചത്തത്.

പേയിളകിയെന്ന സംശയത്തെ തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു എങ്കിലും പ്രാഥമിക ഫലം നെഗറ്റീവ് ആണ് കിട്ടിയത്. എന്നാൽ തലച്ചോറിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിരയാണ് കഴിഞ്ഞ ദിവസം ചത്തത് . പേവിഷബാധ സംശയിക്കുന്നതിനിടെയാണ് കുതിര ചത്തത്.

അടുത്ത് ഇടപഴകിയവരും ഉടമസ്ഥനും ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കാപ്പാട് വിനോദ സഞ്ചാരകേന്ദ്രത്തിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന കുതിരക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.കുതിരയെ പട്ടി കടിച്ചിരുന്നു. പേവിഷബാധ സംശയിക്കുന്നതിനിടെയാണ് കുതിര ചത്തത്. സവാരിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും ഓണദിവസങ്ങളിൽ കുതിരയെ സവാരിക്ക് ഉപയോഗിച്ചിരുന്നു. കുതിരയുടെ വായിലൊ മുഖത്തൊ സ്പർശിച്ചവർ മുൻകരുതൽ എടുക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; Rabies con­firmed in dead horse at Kozhikode Kap­pad tourist resort
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.