
നഗരത്തിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം വീണ്ടും ഒരു ജീവൻ കവർന്നു. കളമശ്ശേരിയിൽ ബസ്സിനടിയിൽപ്പെട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം മരിച്ചു. രാവിലെ ഒൻപതരയോടെയായിരുന്നു കളമശ്ശേരിയിൽ അപകടം. ആലുവയിലേക്ക് സർവീസ് നടത്തുന്ന ‘ബിസ്മില്ല’ എന്ന സ്വകാര്യ ബസ്സ് അബ്ദുൽ സലാം ഓടിച്ചിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടമുണ്ടാക്കിയ ബസ്സ് പത്തടിപ്പാലം മുതൽ മറ്റൊരു ബസ്സുമായി മത്സരയോട്ടത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സൗത്ത് കളമശ്ശേരി റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് അബ്ദുൽ സലാമിനെ ഇടിച്ചിട്ടത്. നിലത്തുവീണ അദ്ദേഹത്തിന്റെ തലയിലൂടെ ബസ്സിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.