1 January 2026, Thursday

റേച്ചലിന് ഒരു കാമുകനെ വേണം, ഒരു പെൺസുഹൃത്തിനെയും

റേച്ചൽ കാസ്റ്റിംഗ് കോൾ 
Janayugom Webdesk
July 26, 2023 7:51 pm

സോഷ്യൽ മീഡിയയിൽ മലയാളികളെ ഞെട്ടിത്തരിപ്പിച്ച് കൊണ്ടാണ് ഹണി റോസ് നായികയാകുന്ന റേച്ചൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്. കൈയ്യിൽ വെട്ടുക്കത്തിയുമായി ഇറച്ചിവെട്ടുക്കാരിയായി ഹണി റോസിനെ കണ്ടപ്പോൾ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയി. മലയാളിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈൻ നിർമ്മാതാവിൻ്റെ വേഷമണിയുന്ന ഈ ചിത്രത്തിലൂടെ ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നുവരികയാണ്. 

ഇപ്പോഴിതാ റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിംഗ് കോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സ്ക്രീൻ ഏജ് 28നും 30നും ഇടയിലാണ് കാമുകന് വേണ്ടത്. കൂടാതെ 40 — 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. ആഗസ്റ്റ് 2,3 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവിൽ വെച്ചാണ് ഓഡിഷൻ നടത്തുക. 

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. എംആര്‍ രാജാകൃഷ്ണൻ സൗണ്ട് മിക്‌സും ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ + എം ബാവ, എഡിറ്റിംഗ് — മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് — മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ — പ്രിജിൻ ജെ പി,ഡിസൈൻ & മോഷൻ പോസ്റ്റർ — ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് — മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ,പി ആർ ഓ- എ എസ് ദിനേശ്.

Eng­lish Summary:Rachel wants a boyfriend and a girlfriend
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.