18 January 2026, Sunday

Related news

January 12, 2026
January 9, 2026
December 18, 2025
November 28, 2025
October 28, 2025
October 13, 2025
September 25, 2025
September 25, 2025
May 27, 2025
March 25, 2025

രാധാകൃഷ്ണൻ പെരുമ്പളയുടെ കാവ്യ പുസ്തകം ‘യക്ഷഗാനം’ പ്രകാശനം ചെയ്തു

Janayugom Webdesk
ഉദുമ
December 18, 2025 4:30 pm

രാധാകൃഷ്ണൻ പെരുമ്പളയുടെ പുതിയ കവിതാ സമാഹാരമായ യക്ഷഗാനം പ്രകാശനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ പി കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു. എം എ റഹ്മാനിൽ നിന്നും പുസ്തകത്തിന്റെ കോപ്പി നാടക ചലച്ചിത്ര നടൻ രാജേഷ് അഴിക്കോടൻ ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. സാംസ്ക്കാരിക അധിനിവേശത്തിന്റെ ഈ കാലത്ത് പ്രദേശികതയിലൂന്നിയുള്ള കൃതികൾക്ക് പ്രസക്തിയുണ്ടെന്ന് പുസ്തക പ്രകാശനം നിര്‍വഹിച്ചുകൊണ്ട് എം എ റഹ്‌മാൻ പറഞ്ഞു. പ്രശസ്ത സാഹിത്യനിരൂപകൻ ഡോ. ആർ ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി.

 

 

ഷരീഫ് കുരിക്കൾ പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. രാഷ്ട്രീയ ധീരതയും പാരിസ്ഥിതിക ജാഗ്രതയും പുലർത്തുന്ന ‘യക്ഷഗാന’ ത്തിലെ കവിതകൾ സമകാലജീവിതത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നവയാണെന്ന് ഷരീഫ് കുരിക്കൾ അഭിപ്രായപ്പെട്ടു. കഥാകൃത്ത് ജോസഫ് ലോറൻസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ വി വി പ്രഭാകരൻ, എം പി ജിൽജിൽ, കെ അരവിന്ദൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഗ്രന്ഥകർത്താവ് രാധാകൃഷ്ണൻ പെരുമ്പള മറുപടി പ്രസംഗം നടത്തി. നിരൂപകൻ എ. എം. ശ്രീധരന്റെ അവതാരികയോടെ കോഴിക്കോട് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘യക്ഷഗാന’ത്തിൽ ഇരുപത്തിരണ്ട് കവിതകളാണുള്ളത്

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.