4 March 2026, Wednesday

Related news

February 28, 2026
December 15, 2025
December 3, 2025
November 18, 2025
November 11, 2025
November 10, 2025
November 9, 2025
November 9, 2025
November 5, 2025
November 5, 2025

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന് രാഷ്ട്രീയ കക്ഷികൾ

Janayugom Webdesk
തിരുവനന്തപുരം
December 15, 2025 8:02 pm

തീവ്ര വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത യോഗത്തിൽ പരാതിയുമായി രാഷ്‌ട്രീയ പാർട്ടികൾ. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 ഫോമുകൾ മരണപ്പെട്ടവരുടേത് ആണെന്ന കണക്ക് സംശയം ഉയർത്തുന്നതാണെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന പരാതിയും രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചു. 

തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെയെന്നും മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാത്തത് എന്തുകൊണ്ടെന്നും യോഗത്തിൽ വിമർശനം ഉയർന്നു. എന്യുമറേഷൻ ഫോം തിരിച്ചു ലഭിക്കാത്ത 25 ലക്ഷം പേരുടെ വിവരങ്ങളും ബിഎല്‍എമാർക്ക് കൈമാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ യോഗത്തിൽ വ്യക്തമാക്കി. മരണപ്പെട്ടവരുടെ വിവരങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.