ഫ്രഞ്ച് ഓപ്പണിലെ സൂപ്പർപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ റാഫേൽ നദാൽ തോൽപ്പിച്ച് സെമിഫൈനലിൽ കടന്നു. ഒന്നിനെതിതിരെ മൂന്ന് സെറ്റുകൾക്കാണ് നദാലിന്‍റെ വിജയം. സ്കോർ 6–2, 4–6,6–2,7–6. നാലാം സെറ്റിൽ 1–4നും, 2–5നും പുറകില്‍ നിന്ന ശേഷമാണ് മത്സരം നദാൽ ടൈബ്രേക്കറിലെത്തിച്ചത്. 13 തവണ ഫ്രഞ്ച് ഓപ്പൺ നേടിയ റാഫേൽ നദാൽ പതിനഞ്ചാം തവണയാണ് ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്നത്.
ജോക്കോവിച്ചുമായി നദാലിന്റെ 59-മത്തെ പോരാട്ടമാണ് ഇത്. 29ൽ നദാലും 30ൽ ജോക്കോവിച്ചും ജയിച്ചു. ഒരു പക്ഷേ ഫ്രഞ്ച് ഓപ്പണിൽ നദാലും ജോക്കോവിച്ചും തമ്മിലുള്ള അവസാന മത്സരവുമായിരിക്കും ഇന്നത്തേതും. ക്വാർട്ടറിലെ ജയത്തോടെ റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും നദാലിന് ആകും. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ നദാലിന് നേരിടേണ്ടി വരും.
English Summary:Rafael Nadal Defeats Novak Djokovic
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.