3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025

റാഗിങ്ങ്; വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍

Janayugom Webdesk
August 16, 2023 6:49 pm

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി. ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സഹപാഠികളും പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായത്.

അതേസമയം ഹോസ്റ്റലിലും ക്രൂരമായ റാഗിങ്ങാണ് നടന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. സംഭവം നടക്കുമ്പോള്‍ കാമ്പസിലുണ്ടായിരുന്ന ഇവര്‍ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബംഗാളി ഹോണേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്നു വീണത്. ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ക്രൂരമായ റാഗിങ്ങിന് പുറമെ ലൈംഗിക പീഡനം നടന്നതായുള്ള ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്.

Eng­lish Summary;ragging; Nine peo­ple have been arrest­ed in the death of the student

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.