23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 11, 2024
May 3, 2024
December 23, 2023
October 6, 2023
May 10, 2023
April 30, 2023
April 27, 2023
March 6, 2023
January 27, 2023
November 24, 2022

റേഷന്‍ കടകളിലൂടെ റാഗിപ്പൊടി നല്‍കും; ഉദ്ഘാടനം 18ന്

Janayugom Webdesk
തിരുവനന്തപുരം
May 10, 2023 9:46 pm

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ ഡിപ്പോകള്‍ വഴി മുന്‍ഗണനാ ഗുണഭോക്താക്കള്‍ക്ക് റാഗിപ്പൊടി വിതരണം ചെയ്യും. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെറുധാന്യങ്ങളുടെ പോഷകഗുണത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ആദ്യഘട്ടമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലയിലെ ഏകദേശം 948 റേഷന്‍കടകളിലെ കാര്‍ഡുടമകള്‍ക്കും മറ്റിടങ്ങളില്‍ ഒരു പഞ്ചായത്തിലെ ഒരു റേഷന്‍കടയിലൂടെയും എഫ്‌സിഐ വഴി ലഭ്യമാകുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു കിലോഗ്രാം പായ്ക്കറ്റാക്കി വിതരണം ചെയ്യും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി റാഗിപ്പൊടി വിതരണത്തിന്റെ ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ 18ന് മൂന്ന് മണിക്ക് നടക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അയ്യന്‍കാളി ഹാളില്‍ അന്ന് രാവിലെ 9.30 മുതല്‍ 3.30 വരെ ചെറുധാന്യങ്ങളുടെ പ്രദര്‍ശന മേളയും സംഘടിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry; Ragi pow­der will be pro­vid­ed through ration shops
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.