19 December 2025, Friday

Related news

October 18, 2025
September 16, 2025
August 4, 2025
July 18, 2025
July 12, 2025
July 11, 2025
July 8, 2025
July 7, 2025
July 5, 2025
July 3, 2025

റാഗിംങ് വിഷയം; ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
കോട്ടയം
February 14, 2025 11:01 am

കോട്ടയം നഴ്സിംങ് കോളജില്‍ ഉണ്ടായ റാഗിംങില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട് എന്നും മന്ത്രി പറഞ്ഞു. ഈ കാലത്ത് കുട്ടികളിൽ കാര്യമായ സ്വഭാവ വൈകല്യം കാണുന്നുണ്ട്. അത് മാറ്റാൻ സമൂഹവും മുന്നിട്ടിറങ്ങണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. കലാലയങ്ങളിലെ സംഘർഷം, സംഘാടകർ ജാഗ്രത പാലിക്കണം. 

മികച്ച രീതിയിൽ ആകണം കലോത്സവങ്ങൾ സംഘടിപ്പിക്കേണ്ടത് എന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, കോട്ടയം നഴ്സിംഗ് കൊളജിലെ റാഗിങിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പരാതി ലഭിച്ചത് ഈ മാസം 11 ന് ആണെന്നും പരാതി കിട്ടിയ ഉടനെ പരാതിക്കാരായ കുട്ടികളെ വിളിപ്പിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ദൃശ്യങ്ങൾ ലഭിച്ചത് പരാതിക്കാരായ വിദ്യാർത്ഥികളിൽ നിന്ന് ആണ്. ആദ്യം പരാതി പറയാൻ വിദ്യാർത്ഥികൾ ഭയപ്പെട്ടു. പ്രതികളെ 11 ന് തന്നെ കസ്റ്റഡിയിലെടുത്തു.

ദ്യശ്യങ്ങൾ ചീത്രീകരിച്ചത് പീഡനത്തിന് ഇരയായ വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗിച്ച് ആണെന്നും ദൃശ്യങ്ങൾ പ്രതികൾ പ്രചരിപ്പിച്ചുവെന്നും പറഞ്ഞു.പീഡനം നടന്നത് ഡിസംബർ 13 ന് ആണ്. ബർത്ത്ഡേ ആഘോഷത്തിന്റെ ഭാഗമായിരുന്നു പീഡനം. ഈ മാസം 9 ന് വീണ്ടും റാഗിങ് നടന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകിയില്ല. അന്വേഷണം രഹസ്യമായി ജാഗ്രതയോടെ നടത്തി. അതിന്റെ ഫലമാണ് പ്രതികൾ വലയിലായത് എന്നും അഭിപ്രായപ്പെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.