22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024
September 5, 2024

സർവൈവൽ ത്രില്ലറുമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’

Janayugom Webdesk
June 19, 2023 6:05 pm

കന്നട നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രത്തിൻ്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്സ് ടു ഫെയ്സ്, പുതുമുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ്‘ഷീല’.റിയാസ് ഖാൻ, മഹേഷ്‌, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ ), സുനിൽ സുഖദ, മുഹമ്മദ്‌ എരവട്ടൂർ, ശ്രീപതി, പ്രദോഷ്‌ മോഹൻ, ചിത്ര ഷേണായ്, ലയ സിംപ്സൺ, സ്നേഹ മാത്യു, ബബിത ബഷീർ, ജാനകി ദേവി എന്നിവരോടൊപ്പം ഏറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ബാംഗ്ലൂരിൽ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ഒരു പ്രശ്‌നത്തിന് പരിഹാരം തേടി കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക്, അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശൃവൽക്കരിക്കുന്ന സർവൈവൽ റിവെഞ്ച് ത്രില്ലറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ കൂത്തടുത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസ് നിർവഹിക്കുന്നു. മ്യൂസിക്- അലോഷ്യ പീറ്റർ, എബി ഡേവിഡ്, ബിജിഎം എബി ഡേവിഡ്.

പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് ഏലൂർ, വരികൾ‑ടി.പി.സി വലയന്നൂർ, ജോർജ് പോൾ, റോസ് ഷാരോൺ ബിനോ, കല- അനൂപ് ചൂലൂർ, മേക്കപ്പ്- സന്തോഷ്‌ വെൺപകൽ, വസ്ത്രാലങ്കാരം- ആരതി ഗോപാൽ, ആക്ഷൻ- റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിജോ ജോസഫ്, കൊറിയോഗ്രാഫർ- ശ്രീജിത്ത് പി ഡാസിലേഴസ്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം, കളറിസ്റ്റ് ‑സുരേഷ് എസ്. ആർ, ഓഡിയോഗ്രാഫി — ജിജോ ടി ബ്രൂസ്, വി.എഫ്.എക്സ്-കോക്കനട്ട് ബെഞ്ച്, പി.ആർ.ഒ- പി.ശിവപ്രസാദ്, മാർക്കറ്റിങ്- 1000 ആരോസ്, സ്റ്റിൽസ്- രാഹുൽ എം. സത്യൻ, ഡിസൈൻസ്- മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Summary:Ragini Dwivedi’s bilin­gual film ‘Sheela’ with sur­vival thriller

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.