7 January 2026, Wednesday

റഹ്മാൻ്റെ ആദ്യ വെബ് സീരീസ് 1000 ബേബീസ് സ്ട്രീമിംഗിന് സജ്ജമായി

Janayugom Webdesk
August 17, 2024 6:20 pm

റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ’ തൗസൻ്റ് ബേബീസ് ’ ( 1000 Babies ) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ അടുത്ത് തന്നെ സ്ട്രീമിംഗ് ചെയ്യും. തെന്നിന്ത്യൻ സിനിമയിലെ എവർഗ്രീൻ സ്റ്റാറായ റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിൻ്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത ഇതിലെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യന്തം സസ്പെൻസു നിറഞ്ഞ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അപൂർവ രാഗം, ടു കൺഡ്രീസ്, ഫ്രൈഡേ, ഷെർലോക് ടോം എന്നീ സിനിമകളുടെ രചയിതാവും ’ കളി ’ യുടെ സംവിധായകനുമായി ശ്രദ്ധേയനായ നജീം കോയയാണ്. നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് 1000 ബേബീസിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളികൾ ഇതു വരെ സ്ക്രീനിൽ കാണാത്ത വ്യത്യസ്തങ്ങളായ വാതിൽപ്പുറ പശ്ചാത്തലത്തിലാണ് സംവിധായകനും ഛായാഗ്രാഹകൻ ഫയ്സ് സിദ്ധിഖും ചേർന്ന് ബാംഗ്ലൂർ, പാലക്കാട്, വാഗമൺ, തൊടുപുഴ, എറണാകുളം, ആലപ്പുഴ, തെങ്കാശി എന്നിവിടങ്ങളിലായി ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. ഷബീർ മലവട്ടത്താണ് നിർമ്മാണ സംഘാടകൻ.

നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തൗസൻ്റ് ബേബീസിൽ (1000 Babies) രാധിക രാധാകൃഷ്ണൻ, സഞ്ജു ശിവരാമൻ, ജോയ് മാത്യു, അശ്വിൻ കുമാർ, ഷാജു ശ്രീധർ, ഇർഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ മറ്റു കഥാപാത്രങ്ങൾക്കായി അണിനിരന്നിരിക്കുന്നു. പ്രശസ്ത സിനിമാ നിർമ്മാണ സ്ഥാപനമായ ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ക്രൈം ത്രില്ലർ സീരീസിൻ്റെ സംഗീത സംവിധാനം ശങ്കർ ശർമ്മയും, എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിച്ചിരിക്കുന്നു. മിഥുൻ എബ്രഹാമാണ് 1000 ബേബീസിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

സി.കെ.അജയ് കുമാർ

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.