
ലൈംഗിക പീഡനത്തിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ അശാസ്ത്രീയ ഭ്രൂണഹത്യ നടത്തി എന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാരുടെ മൊഴി. അശാസ്ത്രീയമായ രീതിയിൽ ഭ്രൂണഹത്യ നടത്തിയതിനെ തുടർന്നുണ്ടായ ഗുരുതര രക്തസ്രാവത്തിന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ വിവരം ഡോക്ടർമാർ സ്ഥിരീകരിച്ചു.അതിജീവിത പൊലീസിന് നൽകിയ മെഡിക്കൽ രേഖകളും തെളിവുകളുമാണ് ഇപ്പോൾ ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥിരീകരിച്ചത്.
യുവതിയെ കഴിപ്പിച്ചത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നാണെന്നും ഡോക്ടർമാർ മൊഴി നൽകി. മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നിവയാണ് നിർബന്ധിച്ച് കഴിപ്പിച്ചതെന്നും. ഇവ ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണെന്നുമാണ് ഡോക്ടർമാരുടെ മൊഴി.ഡോക്ടറുടെ മാർഗ നിർദേശമോ സാന്നിധ്യമോ ഇല്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് യുവതിയെ മരുന്ന് കഴിപ്പിച്ചത്.
ഇത്തരത്തിൽ അശാസ്ത്രീയമായി മരുന്ന് കഴിപ്പിച്ചത് യുവതിയുടെ ജീവൻ പോലും നഷ്ടപ്പെടാൻ കാരണമായേനെ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകർന്നിരുന്നുവെന്നും, ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരമായ രീതിയിൽ ചികിത്സക്ക് പ്രവേശിപ്പിച്ചതിന്റെയും മെഡിക്കൽ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.