8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
March 8, 2025
February 23, 2025
February 23, 2025
February 19, 2025
February 9, 2025
February 7, 2025
February 3, 2025
February 3, 2025

രാഹുൽ ഗാന്ധി കേസില്‍ 11ന് വരുന്നതും വിപരീത വിധിയെന്ന സൂചനയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ

കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ വയനാട്ടില്‍ മോക് പോളും വിവിപാറ്റ് പരിശോധനയും
web desk
ന്യൂഡല്‍ഹി
June 7, 2023 9:27 pm

രാഹുൽ ഗാന്ധിക്കെതിരെ 11ന് വരുന്നതും വിപരീത വിധിയെന്ന സൂചന നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികള്‍. രാഹുലിനെതിരെയുള്ള അയോഗ്യതാ വിധി നിലനില്‍ക്കുമെന്ന കാര്യം ഉറപ്പാക്കി അദ്ദേഹം വിജയിച്ച വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പാണ് കമ്മിഷന്‍ ആരംഭിച്ചത്. മണ്ഡലത്തില്‍ മോക് പോളും വിവിപാറ്റ് പരിശോധനയുമാണ് ആരംഭിച്ചത്. ഈമാസം 11നാണ് ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 23നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിനും 15,000 രൂപ പിഴയൊടുക്കാനും വിധിച്ചത്. പിറ്റേന്ന് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. 2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി എംഎല്‍എയായ പൂര്‍ണേഷ് മോഡി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.

രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ഒപ്പം ശിക്ഷ നിര്‍ണയിച്ച വിധിയിലും നല്‍കിയ അപ്പീല്‍ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. കേസ് 11ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസല്‍ കൈമാറാന്‍ വിചാരണ കോടതിയോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആര്‍എസ്എസ് ഭരണകൂടത്തിന്റെ ചട്ടുകമായി മാറിയെന്ന ആക്ഷേപം വ്യാപകമാണ്. ബിജെപിയും നരേന്ദ്രമോഡിയും നിശ്ചയിക്കുന്നതാണ് കമ്മിഷന്‍ പ്രാവര്‍ത്തികമാക്കുന്നതെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ കോടതി തീര്‍പ്പിനും മുമ്പേ വയനാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പണികള്‍ തുടങ്ങിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടുമെന്നാണ് സൂചന.

Eng­lish Sam­mury: rahul gand­hi defama­tion case high court 11th june: Elec­tion Com­mis­sion has hint­ed that it will oppose Rahul Gandhi

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.