പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വെറുപ്പില്ലെന്നും അദ്ദേഹത്തിന്റെ ആശയങ്ങളോടാണ് വിയോജിപ്പെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മോഡിയോട് വിദ്വേഷമൊന്നുമില്ല. ഒരിക്കലും മോഡിയെ ശത്രുവായി കരുതിയിട്ടില്ല. ഇപ്പോള്‍ മോഡി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സഹാനുഭൂതിയും അനുകമ്പയും മാത്രമാണുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആര്‍എസ്എസ് ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാള്‍ താഴെയാണെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് നടപടികള്‍ സ്വതന്ത്രമായിരുന്നെങ്കില്‍ ബിജെപി 240സീറ്റിനടുത്ത് എത്തുമെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ വിര്‍ജീനിയയില്‍ നടത്തിയ പ്രസംഗം സിഖ് വിരുദ്ധമാണെന്ന് ആരോപിച്ച് ഹര്‍ദീപ് സിങ് പുരി അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഇന്ത്യയില്‍ ബിജെപിയും ആര്‍എഎസുമായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ഒരു സിഖുകാരനെ തലപ്പാവ് ധരിക്കാൻ അനുവദിക്കുമോ, ഗുരുദ്വാരയിലേക്ക് പോകുാന്‍ അനുവദിക്കുമോ എന്നതിനുവേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.