കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍ററി സ്റ്റാന്‍റിംങ് കമ്മിററിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ലോക്സഭാംഗത്വം തിരികെ ലഭിച്ച് ദിവസങള്‍ക്ക് ശേഷമാണ് പ്രതിരോധത്തിനുള്ള സ്റ്റാന്‍റിംങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്
പാര്‍ട്ടി എംപി അമര്‍ സിങ്ങാണ് രാഹുല്‍ ഗാന്ധിയെ നോമിനേറ്റ് ചെയ്തതെന്ന് ലോക്‌സഭ ബുള്ളറ്റിന്‍ കഴിഞ്ഞ ദിവസം അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എംപി സുശില്‍ കുമാര്‍ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവയുടെ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ നടന്ന ജലന്ധര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച റിങ്കു ആം ആദ്മി പാര്‍ട്ടിയുടെ ഏക ലോക്‌സഭ എംപിയാണ് അടുത്തിടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെട്ട ലക്ഷ്വദ്വീപ് എംപി ഫൈസല്‍ പി പി മുഹമ്മദിനെ ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുടെ കമ്മിറ്റിയിലേക്കും നാമനിര്‍ദേശം ചെയ്തു.അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധി പ്രതിരോധത്തിനുള്ള പാര്‍ലമെന്ററി പാനലില്‍ അംഗമായിരുന്നു.
English Summary:
Rahul Gandhi has been nominated to the Parliamentary Standing Committee
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.