23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026

ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2024 3:54 pm

ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. അമ്മ സോണിയഗാന്ധി, സഹോദരി പ്രിയങ്കഗാന്ധി, എഐസിസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെ തുടങ്ങിയവര്‍ നാമനിര്‍ദ്ദേശപത്രിക ചടങ്ങില്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസമായ ഇന്നു രാവിലെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയില്‍ രാഹുലിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ അമേഠി തിരിച്ചുപിടിക്കാന്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാല്‍ ശര്‍മ്മയെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ മത്സരിച്ചിരുന്നത്. 

Eng­lish Summary:
Rahul Gand­hi has filed his nom­i­na­tion papers for Rae Bareil­ly con­stituen­cy in Uttar Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.