17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 2, 2025
March 1, 2025
January 29, 2025
December 4, 2024
November 21, 2024
November 18, 2024
October 11, 2024
October 9, 2024
September 16, 2024
September 10, 2024

കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ധാനം ചെയ്ത് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 5:22 pm

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് പൊതുഗതാഗത ബസുകളില്‍ സൗജന്യയാത്ര വാഗ്ധാനം .പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണം നടത്തുന്ന രാഹുല്‍ഗാന്ധി ഉടുപ്പിയില്‍ നടന്ന യോഗത്തിലാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ധാനം നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസ് പറയുന്ന ഉറപ്പുകള്‍ ഒന്നും പാലിക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നാല് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്.

അവ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. അഞ്ച്കാര്യങ്ങളും നിറവേറ്റും. ബിജെപി നാല്‍പതു ശതമാനം കമ്മീഷന്‍ നല്‍കി കര്‍ണാടകയിലെ സ്ത്രീകളില്‍ നിന്ന് പണം കൊള്ളയടിച്ചു. എന്നാല്‍ സ്ത്രീകള്‍ക്ക് പണം നല്‍കുകയെന്നുള്ളതാണ് കോണ്‍ഗ്രസിന്‍റെ കര്‍ത്തവ്യംഎന്നും രാഹുല്‍ സൂചിപ്പിച്ചു. എല്ലാ വീടുകള്‍ക്കും 200യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി)ഒരോ കുടുംബത്തിലെ സ്ത്രീകള്‍ക്ക് 2000രൂപ (ഗൃഹലക്ഷ്മി) ബിപിഎല്‍കുടുംബത്തിലെ ഒരോ അംഗത്തിനും 10കിലോ അരി സൗജന്യംഎന്നിങ്ങനെ വാഗ്ധാനം ചെയ്തിട്ടുണ്ട്.

ബിരുദധാരികളായ യുവാക്കൾക്ക് എല്ലാ മാസവും 3,000 രൂപയും ഡിപ്ലോമക്കാർക്ക് (ഇരുവരും 18–25 വയസ് പ്രായമുള്ളവർ) 1,500 രൂപയും (യുവനിധി) രണ്ട് വർഷത്തേക്ക് (യുവനിധി) എന്നിവയും കോണ്‍ഗ്രസ് വാഗ്ധാനങ്ങളില്‍പ്പെടുന്നു.40ശതമാനം കമ്മീഷൻ്‍ ഭരണം നടത്തുന്ന പാര്‍ട്ടിയായതിനാല്‍ സംസ്ഥാനത്ത് ബിജെപിയെ 40സീറ്റുകളിലായി പരിമിതപ്പെടുത്തണമെന്നും രാഹുല്‍ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ബിജെപി മോഷണം ശീലമാക്കിയെന്നും യുവാക്കള്‍,കര്‍ഷകര്‍ മത്സ്യതൊഴിലാളികല്‍ തുടങ്ങി എല്ലാ വിഭാഗം ജനനങ്ങളെയും വ‍‍ഞ്ചിച്ചെന്നും രാഹുല്‍ ആരോപിച്ചു.രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ, അഴിമതിക്കെതിരെ പോരാടുക തുടങ്ങിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോഡി പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞു. 

Eng­lish Summary:
Rahul Gand­hi has promised free trav­el for women if the Con­gress comes to pow­er in Karnataka

You may also like this video: 

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.