കോര്‍പ്പറേറ്റുകളെ ഭീഷിണിപ്പെടുത്തിയാണ് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി പണം സമാഹരിച്ചതെന്ന് രാഹുല്‍ ഗാന്ധി. കോയമ്പത്തൂരിലെ ചെട്ടിപ്പാളയത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരെ ശുദ്ധീകരിക്കാനുള്ള വാഷിംങ് മെഷീനായി ബിജെപി മാറിഅവർ തമിഴ് ഭാഷയെയും ചരിത്രത്തെയും ആക്രമിക്കുകയാണ്. അതിനായി അവർ ഒരു രാജ്യം ഒരു ഭാഷ എന്നത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർധിപ്പിക്കുന്നു. രാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില്‍രഹിതരാണ്
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നു. ഇന്ത്യ എല്ലാവരുടെയുമാണ്. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മോഡിയെ ബോധ്യപ്പെടുത്തും അദ്ദേഹം പറഞ്ഞു. യോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സംസാരിച്ചു
English Summary:
Rahul Gandhi said that BJP raised money through electoral bonds by threatening corporates
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.