19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
November 7, 2024
October 30, 2024
October 27, 2024

നീതിതേടുന്ന താരങ്ങള്‍ക്ക് നേരെ മോഡി ക്രൂരതയാണ് കാട്ടുന്നതെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2024 12:22 pm

ബിജെപിഎംപി ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കുന്നത് മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നീതി തേടുന്ന താരങ്ങള്‍ക്ക് നേരെ മോഡി കാട്ടുന്നത് ക്രൂരതയാണെന്ന് രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലടക്കം രാജ്യത്തിനായി മെഡല്‍ നേടിയ വിനേഷ് ഫോഗട്ട് ഖേല്‍രത്ന, അര്‍ജ്ജുന പുരസ്ക്കാരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപം ഉപേക്ഷിക്കുന്ന ദൃശ്യം പങ്കുവെച്ചായിരുന്നു കുറിപ്പ്. പ്രഖ്യാപിത ബാഹുബലിയിൽനിന്ന്‌ (ബ്രിജ്‌ ഭൂഷൺ) ലഭിച്ച രാഷ്ട്രീയ നേട്ടങ്ങൾ ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ. രാജ്യത്തിന്റെ കാവൽക്കാരനായ പ്രധാനമന്ത്രിയിൽനിന്ന്‌ ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട് രാഹുൽ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ഹരിയാനയിൽ കോൺഗ്രസ്‌ ഗുസ്‌തി സമരം ഉയർത്തി പ്രചാരണം നയിക്കുന്നത്‌ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം സമരം നയിക്കുന്ന ബജ്‌റംഗ്‌ പുനിയയെ അഖാഡയിൽവച്ച്‌ രാഹുൽ കണ്ടിരുന്നു. ജാട്ട്‌ വിഭാഗത്തിനിടയിൽ ഗുസ്‌തി വികാരം കത്തിച്ച്‌ ബിജെപിയെ താഴെ ഇറക്കാമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്

Eng­lish Summary:
Rahul Gand­hi said that Modi is being cru­el to the play­ers who are seek­ing justice

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.