21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

യുപിയില്‍ സംഭവിച്ചതുപോലെ ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന് രാഹുല്‍ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2024 3:57 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ ഗുജറാത്തിലും ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. തോല്‍വി ഭയന്നാണ് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് നരേന്ദ്രമോഡി പിന്മാറിയതെന്ന ആരോപണവും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് മൽസരിക്കാതെ മോഡി പിൻമാറിയത് പരാജയഭീതി ഭയന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർവേ റിപ്പോട്ടിൽ തോൽവി ഉറപ്പെന്ന് വന്നതോടെ ആയിരുന്നു പിൻമാറ്റം. മോഡിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, പിന്നെ എന്തുകൊണ്ടാണ് അയോധ്യയിൽ ബിജെപി തോറ്റതെന്നും രാഹുല്‍ ചോദിച്ചു.

എല്‍കെ അദ്വാനി തുടങ്ങിവെച്ച അയോധ്യ രഥയാത്രക്ക് ഇങ്ങനെ ആണ് അവസാനം ഉണ്ടായത്.രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഭൂമി നഷ്ടപെട്ട അയോധ്യയിലെ ജനങ്ങളെ വിളിച്ചില്ല. അവിടെ ഉണ്ടായിരുന്നത് അദാനിയും അംബാനിയും കൂട്ടരും മാത്രമായിരുന്നു. 

ഗുജറാത്തിൽ കോൺഗ്രസ് ഓഫിസുകൾ ബിജെപി ആക്രമിക്കുകയാണെന്നും യുപിയിൽ സംഭവിച്ചതുപോലെ ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോധ്യ ഉള്‍പ്പെടെയുള്ള യുപിയിലെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി പരാജയപ്പെട്ടത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

Eng­lish Summary:
Rahul Gand­hi said that the peo­ple of Gujarat will also give back to the BJP just like what hap­pened in UP

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.