17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ബിജെപിയെ സഹായിക്കലാണ് തൃണമൂലിന്റെ ലക്ഷ്യം: രാഹുല്‍ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2023 4:49 pm

തൃണമൂല്‍കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രതിപക്ഷഐക്യ ചര്‍ച്ചകള്‍ നടത്തി ബിജെപിയെ മേഘാലയത്തില്‍ ഉള്‍പ്പെടെ അധികാരത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളുമായി നീങ്ങുമ്പോള്‍ തൃണമൂല്‍കോണ്‍ഗ്രസ് അവരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തില്‍ എത്താനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷപാര്‍ട്ടികളുമായി ചര്‍ച്ചനടത്തുകയാണ്.പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇതു സംബ്ധിച്ച് ചില അഭിപ്രായങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും,അഴിമതികള്‍ക്കും പിന്നില്‍ തൃണമൂല്‍കോണ്‍ഗ്രസാണ്.

ഇവര്‍ ഗോവയില്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുക ചെലവഴിച്ചു ബിജെപിയെ സഹായിക്കുകയും അവരെ അധികാരത്തില്‍ എത്തിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നുംരാഹുല്‍ പറഞു. ഫെബ്രുവരി 27നാണ് മേഖാലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.എന്നാല്‍ രാഹുലിന്‍റെ അഭിപ്രായങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് ഖണ്ഠിച്ച് രംഗത്തു വന്നു. കോണ്‍ഗ്രസ് രാഷട്രീയത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമാവുകയാണ്. അവരുടെ കഴിവുകേട് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നു ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു. 

ബംഗളിലെ ഭരണകക്ഷിയായ തൃണമൂലിനെ വിമര്‍ശിക്കുന്നതിനുപകരം തങ്ങളുടെ രാഷട്രീയം ഏതുദിശയിലാണ് പോകുന്നതെന്നു ചിന്തിക്കണമെന്നും അഭിഷേക് അഭിപ്രായപ്പെട്ടു. ബിജെപിയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണെന്നും തൃണമൂല്‍ നേതാവ് വ്യക്തമക്കി. കോണ്‍ഗ്രസിന്‍റെ കള്ളക്കളികള്‍ അവസാനിപ്പിക്കുക ‚തങ്ങള്‍ വളര്‍ന്നത് പണത്താലല്ലെന്നും,ജനങ്ങളുടെ സ്നേഹത്താലാണെന്നും അഭിഷേക് ബാനര്‍ജി പറഞു

Eng­lish Summary:
Rahul Gand­hi said that Tri­namool’s aim is to help BJP

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.