18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 21, 2024
November 18, 2024
October 11, 2024
October 9, 2024
September 16, 2024
September 14, 2024
September 10, 2024
September 6, 2024
September 5, 2024

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണം ഗൗതം അദാനി പോലുള്ള ധനികര്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2024 4:04 pm

അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമം.ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോഡിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുമ്പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

ഏക് ഹെ തോ സേഫ് ഹെ എന്ന് മോഡി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പ്രസംഗത്തിന് പരിഹാസമായി സേഫ് ലോക്കറുമായിട്ടാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. സേഫ് തുറന്ന് മോഡിയും അദാനിയും നില്‍ക്കുന്ന ചിത്രം രാഹുല്‍ പുറത്തെടുത്തു. ഇവര്‍ ഒരുമിച്ചു നില്‍ക്കുന്നിടത്തോളം അവര്‍ സുരക്ഷിതരാണ് എന്ന ബാനറുള്ള ചിത്രമാണ് രാഹുല്‍ പുറത്തെടുത്തത്. കൂടാതെ ധാരാവിയുടെ മാപ്പും പുറത്തെടുത്തു.മഹാരാഷ്ട്രയിലെ മുഴുവന്‍ രാഷ്ട്രിയ സംവിധാനവും ധാരാവി ചേരി പുനര്‍ വികസന പദ്ധതി അദാനിക്ക് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു.

രാജ്യത്തെ തുറമുഖങ്ങള്‍,വിമാനത്താവളങ്ങള്‍ മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്.മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ്.സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കും. മഹാ വികാസ് അഖാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയാല്‍ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.