22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ബിജെപിയുടെ ബേഠി ബച്ചാവോ വെറും പ്രഹസനമെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2023 4:14 pm

ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോടുള്ള ഡല്‍ഹി പൊലീസിന്‍റെ പെരുമാറ്റം ലജ്ജാകരമെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ബേഠി ബച്ചാവോ മുദ്രാവക്യം പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ പെണ്‍മക്കളെ ദ്രോഹിക്കുന്നതില്‍ നിന്നും ബിജെപി ഒരിക്കലും പിന്മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഡല്‍ഹി പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ സാക്ഷി മാലിക്കിന്‍റെയും, വിനേഷ് ഫോഗട്ടിന്‍റെയും വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായം പങ്കുവെച്ചത്.

12-ാ മത്തെ ദിവസമാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ സമരം തുടരുന്നത്. രാപ്പകല്‍ സമരം നടത്തുന്ന ഇവരുടെ കിടക്കകള്‍ മഴയത്ത് നനഞ്ഞിരുന്നു. ഇതോടെ കിടക്കകള്‍ എത്തിക്കാന്‍ ആം ആദ്മി പ്രവര്‍ത്തകര്‍ സമര വേദിയിലെത്തിയിരുന്നു. ഇതാണ് പൊലീസ് അര്‍ധരാത്രി തടഞ്ഞത്. താരങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ ഡല്‍ഹി പൊലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ഗുസ്തി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

മദ്യലഹരിയിലെത്തിയ പൊലീസ് രണ്ട് താരങ്ങളെ ആക്രമിക്കുകയായിരുന്നു. പൊലീസ് എല്ലാവരെയും തളളിമാറ്റിഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.ഞങ്ങളോട് ഇങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ അക്രമികള്‍ അല്ല. സംഭവ സ്ഥലത്ത് വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. എന്നെ പൊലീസ് ആക്രമിച്ചു. എവിടെ വനിതാ പൊലീസുകാര്‍ ഫോഗട്ട് ചോദിച്ചു.

സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്റംഗ് പുനിയ പറയുന്നു. എന്നാല്‍ അനുവാദമില്ലാതെയാണ് എഎപി പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തിയതെന്നും സംഭവത്തില്‍ സോമനാഥ് ഭാരതി ഉള്‍പ്പെടെയുളള 3 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Summary:
Rahul Gand­hi says that BJP’s Beti Bachao is just a farce

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.