കൂടെയുള്ള നേതാക്കള്‍ ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം വേണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തന്റെ യാത്ര തുടങ്ങാനെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. പട്ടാമ്പിയില്‍ നടന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലെ നേതാക്കള്‍ പലരും ബിജെപിയുടെ കയ്യിലെ കളിപ്പാവകളായി മാറുന്ന സാഹചര്യമാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കുന്ന നടപടി ബിജെപി ഇപ്പോഴും തുടരുകയാണ്. കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്ന കാലഘട്ടത്തില്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ എല്ലാ മതേതര കക്ഷികളും കൂടെ നില്‍ക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന അംഗം കെ ഇ ഹനീഫ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ സ്വാഗതവും ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു. ഇന്ന് ദേശീയ കൗണ്‍സില്‍ അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മന്ത്രി കെ രാജന്‍, മന്ത്രി ജെ ചിഞ്ചുറാണി, സി എന്‍ ജയദേവന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ടോടെ സമ്മേളനം സമാപിക്കും.
English Summary: Rahul Gandhi should ensure that those with him do not go to BJP: Binoy Vishwam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.