അദാനിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെടുത്തെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യാക്കാരുടെ പോക്കറ്റില്‍ നിന്ന് 12000 കോടി രൂപ അദാനി കൊള്ളയടിച്ചു. ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇന്ത്യയില്‍ ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നു.
കരിഞ്ചന്തയ്ക്ക് സര്‍ക്കാരാ കൂട്ടുനില്‍ക്കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകയാണ്.
അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിക്കെതിരെ മോഡി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ അദാനിക്കെതിരെ വാർത്ത നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
English Summary:
Rahul Gandhi strongly criticized Adani
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.