13 December 2025, Saturday

Related news

November 5, 2025
September 18, 2025
August 24, 2025
June 8, 2025
May 19, 2025
May 18, 2025
May 5, 2025
May 4, 2025
February 21, 2025
January 4, 2025

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയ്ക്ക് സമൻസ്, നേരിട്ട് ഹാജരാകണമെന്ന് കോടതി

Janayugom Webdesk
റാഞ്ചി
March 17, 2024 2:56 pm

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയ്ക്ക് സമൻസ്. മാർച്ച് 27‑ന് നേരിട്ട് ഹാജരാകാനാണ് ചായ്ബസയിലെ
എംപി- എൽഎൽഎ കോടതി നിർദേശിച്ചിരിക്കുന്നത്. ഏത് കൊലയാളിയ്ക്കും ബിജെപി അധ്യക്ഷനാകാമെന്ന് 2018‑ൽ രാഹുൽ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് പ്രതാബ് കത്തിയാർ നല്‍കിയ കേസിലാണ് കോടതി നടപടി.

കേസുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഹാജരായിരുന്നില്ല. തുടർന്ന് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ഈ വർഷം ഫെബ്രുവരി 27‑ന് രാഹുൽ കോടതിയിൽ നൽകി. എന്നാൽ മാർച്ച് 14‑ന് അപേക്ഷ കോടതി തള്ളി.

ഇതിനുപിന്നാലെയാണ് രാഹുലിനോട് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Rahul Gand­hi sum­moned to appear in UP court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.