
ഭരണഘടനെ ആക്രമിക്കാന്‍ ആണ് മോഡിയും, ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഭരണഘടനയുടെ ആധാരം ഒരു പൗരന്‍ ഒരു വോട്ട് എന്നാണ്. മഹാരാഷ്ട്രയിലെ ഫലം വന്നപ്പോള്‍ തന്നെ വോട്ടര്‍പട്ടികയെ കുറിച്ച് സംശയമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും, ബിജെപിയും ചേര്‍ന്ന് കര്‍ണാടകയില്‍ ഒത്തുകളിച്ചു. ഇതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
കർണാടകയിൽ 16 സീറ്റുകളിൽ കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ജയിച്ചത് 9 സീറ്റുകളിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റിന്റെ സോഫ്റ്റ് കോപ്പി പുറത്തുവിട്ടിട്ടില്ല. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങൾ തന്നില്ല, ഇവ നശിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു ലക്ഷത്തിലധികം വോട്ട് ബിജെപി കവർന്നെടുത്തു. ബിജെപി നേതാക്കളുടെ അഡ്രസുകൾ ഉപയോഗിച്ച് വ്യാജ വോട്ടുകൾ ചേർത്തുവെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ ബിഹാർ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക ലഭ്യാമാക്കുന്നില്ല. ഇത് പുറത്തുവന്നാൽ തട്ടിപ്പ് കൂടുതൽ വ്യക്തമാകും.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുക്കരുത്, ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനയ്ക്ക് എതിരായ ആക്രമണത്തിനാണ് കൂട്ട് നിൽക്കുന്നത്. ഭരണഘടനയെ ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കും. ഓരോ ക്രമക്കേടുകളും സമയമാകുമ്പോൾ പുറത്തുകൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് രക്തത്തിൽ ഭരണഘടയുടെ ഡിഎൻഐയുണ്ട്. ഓരോ കോൺഗ്രസ് പ്രവർത്തകനും ഭരണഘടന സംരക്ഷിക്കണം. കഴിഞ്ഞ 10 വർഷത്തെ വോട്ടർലിസ്റ്റ് പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. വീഡിയോ നൽകണം. അല്ലെങ്കിൽ നിങ്ങൾ ഗുരുതര കുറ്റത്തിന് കൂട്ട് നിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു. കഴിഞ്ഞ 10 വർഷത്തെ വോട്ടർപട്ടികയും പോളിങ് ബൂത്തിലെ ദൃശ്യങ്ങളും പുറത്തുവിടാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.