21 June 2024, Friday

Related news

June 14, 2024
June 12, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 8, 2024
June 8, 2024

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2024 6:02 pm

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും പ്രവർത്തകസമിതി തീരുമാനിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. 

പ്രവർത്തകസമിതിയിലെ അംഗങ്ങൾ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. ഉത്തരേന്ത്യയിലടക്കം ബിജെപിയെ പ്രതിരോധിക്കാൻ രാഹുൽഗാന്ധി ആണ് ഏറ്റവും യോഗ്യനെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കടന്നുപോയ മണിപ്പൂർ അടക്കം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന് കോൺഗ്രസ് പ്രവർത്തകസമിതി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോൽവികൾ പരിശോധിക്കുമെന്നും പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും പ്രവർത്തകസമിതി തീരുമാനിച്ചു.

Eng­lish Summary:Rahul Gand­hi to be Leader of Oppo­si­tion; The Con­gress Work­ing Com­mit­tee passed the resolution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.