22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 4, 2024

കേരളത്തെയും, ഇന്ത്യാമുണണിയേയും വഞ്ചിച്ച രാഹുല്‍ഗാന്ധി ഇപ്പോള്‍ സഹോദരി പ്രിയങ്കയേയും വഞ്ചിച്ചതായി കോണ്‍ഗ്രസ് അണികള്‍

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
May 6, 2024 10:59 am

കേരളത്തെയും, ഇന്ത്യാമുന്നണിയേയും വഞ്ചിച്ച രാഹുല്‍ഗാന്ധി സഹോദരി പ്രിയങ്കയും ഇപ്പോള്‍ വഞ്ചിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപിക്ക് എതിരെ പ്രതിപക്ഷ കൂട്ടായ്മ രൂപീകരിച്ച് അവരെ ഒരു പാഠം പഠിപ്പിക്കാനുള്ള ഇന്ത്യാ മുന്നണിയുടെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച കോണ്‍ഗ്രസും അതിന്റെ നേതാവ് രാഹുല്‍ഗാന്ധിയും മുന്നിയെ മാത്രമല്ല, ബിജെപി ഒന്നുമല്ലാത്ത കേരളത്തിലെ വയനാട്ടില്‍ വീണ്ടും വന്ന് ജനവിധി തേടാനുള്ള ശ്രമം നടത്തിയതോടെ കേളീയ ജനതയേയും വഞ്ചിച്ചു. അതിനു പിന്നാലെ ഇപ്പോള്‍ സ്വന്തം സഹോദരി പ്രിയങ്കഗാന്ധിയേയും വഞ്ചിച്ചതായി കോണ്‍ഗ്രസ് അണികള്‍.

ഇതില്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രിയങ്ക റായ്ബറേലിയിലും, രാഹുല്‍ അമേത്തിയിലും മത്സരിക്കുകയെന്നതായിലുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും യുപിയിലെ അണികള്‍ ആഗ്രഹിച്ചത്. അതിനായി കോണ്‍ഗ്രസിന് വലിയ പിന്തുണയാണ് സമാജ് വാദിപാര്‍ട്ടി പ്രസിഡന്റ് കൂടിയായ അഖിലേഷ് യാദവ് നല്‍കിയത്. എന്നാല്‍ രാഹുലും സ്തുതി പാഠകരായ നേതാക്കളും ചേര്‍ന്ന് പ്രിയങ്കയെ ഒതുക്കി. യുപിയുടെ ചാര്‍ജ്ജുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു പ്രിയങ്ക ഗാന്ധി .വളരെ നേരത്തെ മുതല്‍ തന്നെ അവര്‍ റായ്ബറേലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചിരിക്കുകയാണ്. അമേത്തിയില്‍ ബിജപിയോടെ തോല്‍വി ഭയന്നോടിയിരിക്കുകയാണ് രാഹുലെന്നു വെളിവായിരിക്കുന്നു. ഇങ്ങനെ ഭയന്നോടുന്ന ഒരാള്‍ ഇന്ത്യാ സഖ്യത്തില്‍ വന്ന് ബിജെപിക്കും, മോഡിക്കുമെതിരെ സംസാരിക്കുന്നത് ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യവും പ്രസക്തമാണ് . രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് രോഹന്‍ ഗുപ്ത രംഗത്തുവന്നു.

ഒട്ടനവധി തെരഞ്ഞെടുപ്പുകളിൽ നെഹ്‌റു കുടുംബത്തിനൊപ്പംനിന്ന മണ്ഡലങ്ങളിലെ തന്ത്രം കോൺഗ്രസ്‌ നേരത്തെതന്നെ മെനയണമായിരുന്നു. അവസാന നിമിഷമാണ്‌ അമേത്തിയിൽ കെ എൽ ശർമയെ സ്ഥാനാർഥിയാക്കിയത്‌. 31 വർഷം അമേത്തി നെഹ്‌റു കുടുംബത്തിനൊപ്പംനിന്നു. ഒരു തവണ ജയിച്ചില്ലെന്ന്‌ കരുതി മണ്ഡലം ഉപേക്ഷിക്കരുതായിരുന്നു. ഇവിടുത്തെ സ്ഥാനാർഥികളെ ആദ്യ ദിവസംതന്നെ പ്രഖ്യാപിക്കേണ്ടിയിരുന്നു.

താഴേത്തട്ടിലെ ശരിയായ വിവരങ്ങൾ രാഹുലിന്‌ കിട്ടരുതെന്ന വാശി അദ്ദേഹത്തിന്റെ ഉപദേശകർക്കുണ്ട്‌. അവരാണ്‌ പ്രിയങ്കയുടെ ശബ്‌ദത്തെ അടിച്ചമർത്തിയതെന്നും രോഹന്‍ഗുപ്ത പറയുന്നു
മറ്റൊരു മുൻകോൺഗ്രസ്‌ നേതാവ്‌ ആചാര്യ പ്രമോദ്‌ കൃഷ്‌ണയും പ്രിയങ്ക ഗാന്ധിയെ രാഹുൽ പക്ഷം വെട്ടിയെന്ന്‌ ആക്ഷേപിച്ചിരുന്നു. ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് ക്ഷയിച്ചതിന്റെ ഏറ്റവനും വലിയ ഉദാഹരണമാണ് രാഹുലിന്റെ അമേത്തിയില്‍ നിന്നുള്ള ഒളിച്ചോട്ടം.80 ലോക്‌സഭാ സീറ്റുള്ള യുപിയിൽ ഇനിയൊരു തിരിച്ചുവരവിന്‌ ശേഷിയില്ലെന്ന കോൺഗ്രസിന്റെ തുറന്ന സമ്മതം.ഫിറോസ്‌ ഗാന്ധി, ഇന്ദിര ഗാന്ധി, അരുൺ നെഹ്‌റു, ഷീലാ കൗൾ, സോണിയ ഗാന്ധി തുടങ്ങി നെഹ്‌റു കുടുംബാംഗങ്ങളെ തുടർച്ചയായി വിജയിപ്പിച്ച റായ്‌ബറേലിയോട്‌ ചേർന്നാണ്‌ അമേത്തി മണ്ഡലവും. 

1980ൽ സഞ്‌ജയ്‌ ഗാന്ധി മത്സരിച്ചതു മുതലാണ്‌ അമേത്തി നെഹ്‌റു കുടുംബത്തിന്റെ യുപിയിലെ രണ്ടാമത്തെ കുത്തക മണ്ഡലമായത്‌. 57 ശതമാനം വോട്ടുനേടി സഞ്‌ജയ്‌ ഗാന്ധി ജയിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഉപതെരഞ്ഞെടുപ്പിൽ രാജീവ്‌ ഗാന്ധി 84 ശതമാനം വോട്ടോടെ ജയിച്ചു. എതിരാളിയായ ലോക്‌ദൾ സ്ഥാനാർഥി ശരദ്‌ യാദവിന്‌ ലഭിച്ചത്‌ ഏഴുശതമാനം വോട്ട്‌. 1984ൽ രാജീവിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി സഞ്‌ജയ്‌ ഗാന്ധിയുടെ ഭാര്യ മനേകയെത്തി. രാജീവ്‌ 50,163ന്‌ എതിരെ 3.65 ലക്ഷം വോട്ട്‌ നേടി ജയിച്ചു.1989ൽ കോൺഗ്രസ്‌ തോറ്റെങ്കിലും അമേത്തി രാജീവിനെ 67.43 ശതമാനം വോട്ടു നൽകി ജയിപ്പിച്ചു. 1991ൽ രാജീവിന്റെ മരണത്തിന്‌ മുമ്പായിരുന്നു വോട്ടെടുപ്പ്‌. മരണശേഷം ഫലം വന്നപ്പോൾ 53 ശതമാനം വോട്ടോടെ ജയം. ഉപതെരഞ്ഞെടുപ്പിൽ രാജീവിന്റെ വിശ്വസ്‌തന്‍‌ സതീശ്‌ ശർമ 54 ശതമാനം വോട്ടോടെ മണ്ഡലം നിലനിർത്തി. 1996ലും ശർമ ജയിച്ചെങ്കിലും ഭൂരിപക്ഷം താഴ്‌ന്നു. എന്നാല്‍,1998ൽ ബിജെപിയുടെ സഞ്‌ജയ്‌ സിങ്‌ 23,270 വോട്ടിന്‌ സതീശ്‌ ശർമയെ തോൽപ്പിച്ചു. 1999ൽ സോണിയ ഗാന്ധി മൂന്നുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ രാഹുൽ ജയിച്ചു. 2009ൽ 3.70 ലക്ഷമായിരുന്ന രാഹുലിന്റെ ഭൂരിപക്ഷം 2014ൽ സ്‌മൃതി ഇറാനി എതിരാളിയായതോടെ ഒരുലക്ഷമായി കുറഞ്ഞു. 2019ൽ അമേത്തിയിൽ തോൽവി ഭയന്ന രാഹുൽ വയനാട്ടിലും മത്സരിച്ചു. 

രാഹുൽ ഒളിച്ചോടിയെന്ന്‌ ബിജെപി പ്രചരിപ്പിച്ചു. സ്‌മൃതി ഇറാനി ജയിച്ചത് അരലക്ഷത്തിലേറെ വോട്ടിന്‌.റായ്‌ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയ്‌ക്ക്‌ താൽപ്പര്യമുണ്ടായിരുന്നുവെന്ന സംസാരം കോൺഗ്രസിനുള്ളിലും ശക്തമാണ്‌. അമേത്തിയിൽവീണ്ടും തോൽക്കുമെന്ന ഭീതിയിൽ റായ്‌ബറേലി മതിയെന്ന്‌ രാഹുൽ തീരുമാനിക്കുകയായിരുന്നു.

ബിജെപിക്ക് ഒരു തരത്തിലും സ്വാധീനമില്ലാത്ത കേരളത്തില്‍ മത്സരിക്കാതെ രാഹുല്‍ അമേത്തിയില്‍ മത്സരിക്കുകയോ അല്ലെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ബിജെപി വിരുദ്ധതയെ പാര്‍ട്ടിഅണികളെങ്കിലും ചോദ്യം ചെയ്യില്ലായിരുന്നു.
Eng­lish Summary:
Rahul Gand­hi, who cheat­ed Ker­ala and India, has now cheat­ed his sis­ter Priyan­ka too, Con­gress offi­cials said.

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.