5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 14, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 6, 2024
September 5, 2024
September 2, 2024
August 2, 2024

കോണ്‍ഗ്രസ് വിട്ടവരുടെ പേരുചേര്‍ത്ത് അഡാനി എന്നെഴുതി രാഹുലിന്റെ ട്രോള്‍

web desk
ന്യൂഡല്‍ഹി
April 8, 2023 5:05 pm

കോണ്‍ഗ്രസില്‍ നിന്ന് രാജിവവരെ ട്രോളി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അടുത്തിടെ പാര്‍ട്ടിവട്ട് ബിജെപിയടക്കം പുതിയ സാങ്കേതങ്ങള്‍ കണ്ടെത്തിയ അഞ്ച് പേരെയാണ് രാഹുല്‍ ട്രോളിയത്.

‘അവർ സത്യം മറച്ചുവയ്ക്കുന്നു, അതുകൊണ്ടാണ് അവർ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ചോദ്യം അതേപടി തുടരുകയാണ്:- അഡാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത്?’ രാഹുലിന്റെ ട്വീറ്റ് തുടങ്ങുന്നത് ഈ ചോദ്യത്തോടെയാണ്.

അഞ്ച് പേരുകളിലെയും ഓരോ അക്ഷരങ്ങള്‍ ഒരേനിരയില്‍ ചേര്‍ത്ത് ‘അഡാനി’ എന്ന് വലുതാക്കി എഴുതിയാണ് ട്രോള്‍ കാര്‍ഡ് ചെയ്തിരിക്കുന്നത്.

ഗുലാം നബി ആസാദാണ് ആദ്യപേരുകാരന്‍. ഇതില്‍ ഗുലാം എന്ന് മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഗുലാം എന്നതിലെ ആറ് അക്ഷരങ്ങളില്‍ അഞ്ചാമത്തെ ‘എ’ ആണ് വലുതാക്കിയിരിക്കുന്നത്. രണ്ടാമത്തേത്, ജ്യോതിരാഗിത്യ സിന്ധ്യയുടെ പേരാണ്. ഇതില്‍ സിന്ധ്യ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സിന്ധ്യയിലെ ഏഴ് അക്ഷരങ്ങളില്‍ അഞ്ചാമത്തെ ‘ഡി’ ആണ് വലുതാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡയുടെയാണ് മൂന്നാമത്തെ പേര്. ഇതില്‍ കിരണ്‍ എന്നാണ് കാര്‍ഡില്‍ ഉള്ളത്. അഞ്ച് അക്ഷരങ്ങളില്‍ നാലാമത്തെ ‘എ’ ആണ് വലുതാക്കിയിട്ടുള്ളത്. മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയാണ് നാലാമത്തെ പേരുകാരന്‍. ഇതില്‍ ഹിമന്ത എന്നതാണ് രാഹുല്‍ ഉപയോഗിച്ചിരിക്കുന്നത്. ഏഴ് അക്ഷരങ്ങളില്‍ അഞ്ചാമത്തെ ‘എന്‍’ എന്നതാണ് വലുതാക്കിയിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയുടേതാണ് അവസാന പേര്. അനില്‍ എന്ന നാലക്ഷരങ്ങളിലെ ‘ഐ’ എന്നതാണ് വലുതാക്കി ചേര്‍ത്ത് ‘അഡാനി’ എന്ന പേര് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഗുലാം നബി ആസാദ്: പതിറ്റാണ്ടുകളായി കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ വർഷം 2022 ഓഗസ്റ്റിൽ പാർട്ടി വിട്ടു. നിരവധി ദിവസത്തെ നീരസത്തിന് ശേഷം അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവച്ചു, രാജ്യത്തെ ഏറ്റവും പഴയ ഈ പാർട്ടിയുടെ ഇന്നത്തെ നേതൃത്വത്തെക്കുറിച്ച് ഗുരുതരമായ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. അടുത്തിടെ, അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങി, അതിനുശേഷം ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം കോൺഗ്രസ് വിടാനുള്ള കാരണം പറഞ്ഞു.  പ്രധാനമന്ത്രി മോഡിയെ അദ്ദേഹം പ്രശംസിക്കുകയും കഠിനാധ്വാനി എന്ന് വിളിക്കുകയും ചെയ്തു. കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് ഗുലാം നബി ആസാദ് ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.

ജ്യോതിരാദിത്യ സിന്ധ്യ: കേന്ദ്രമന്ത്രിയാണ് സിന്ധ്യ. ഗാന്ധി കുടുംബവുമായി രണ്ട് തലമുറകളുടെ ബന്ധമുണ്ട് സിന്ധ്യയുടെ കുടുംബത്തിന്. 2020 മാർച്ചിൽ സിന്ധ്യ ബിജെപിയിൽ ചേർന്നു. പുറത്തുപോയെങ്കിലും സിന്ധ്യ ഒരിക്കലും രാഹുൽ ഗാന്ധിയെ നേരിട്ട് ലക്ഷ്യമിട്ടിരുന്നില്ല.

കിരൺ കുമാർ റെഡ്ഡി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി വെള്ളിയാഴ്ചയാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. ദിവസങ്ങൾക്ക് മുമ്പ് കിരൺ റെഡ്ഡി കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. കോൺഗ്രസ് വിടേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹിമന്ത ബിശ്വ ശർമ്മ: വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് പതാക ഉയർത്തിപ്പിടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവ്. അർഹിച്ച പദവി ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ടത്. 2015ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം ഇപ്പോൾ അസമിന്റെ മുഖ്യമന്ത്രിയാണ്. രാഹുൽ ഗാന്ധിയെ ലക്ഷ്യമിടാനുള്ള ഒരു അവസരവും അദ്ദേഹം പാഴാക്കാറില്ല.

അനിൽ ആന്റണി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി വ്യാഴാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചുള്ള ട്വീറ്റിനെ തുടർന്ന് ജനുവരിയിൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു.

സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കാര്‍ഡിന് ലഭിച്ചിരിക്കുന്നത്.

 

Eng­lish Sam­mury: Rahul’s troll by adding the name of those who left the Con­gress as Adani

 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.