17 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024
July 22, 2024
July 12, 2024
July 6, 2024
July 5, 2024

രാഹുല്‍ ഗാന്ധിയുടെ കല്യാണം ഉടൻ? അഭ്യൂഹങ്ങള്‍ ശക്തം, ചിത്രങ്ങളും പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2024 3:04 pm

കോണ്‍ഗ്രസിലെ മുതിര്‍ന്ന പ്രതിപക്ഷ നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിവാഹം ഉടനുണ്ടാകുമെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സോലാപൂർ എംപിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാർ ഷിൻഡെയുടെ മകളുമായ പ്രണിതി ഷിൻഡെയുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. അതേസമയം ഇരുവരും ഒന്നിച്ചുള്ള പഴയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ഉയർന്നുവരുന്ന താരമായാണ് പ്രണിതിയെ കണക്കാക്കുന്നത്. ലോക്‌സഭയില്‍ സോലാപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവർ മഹാരാഷ്ട്ര നിയമസഭയിലെ സോലാപൂർ സിറ്റി സെൻട്രല്‍ സീറ്റില്‍ നിന്ന് മൂന്നുതവണ വിജയിക്കുകയും ചെയ്തു. നിലവില്‍ മഹാരാഷ്‌ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റാണ് പ്രണിതി. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) അസംബ്ളി തിരഞ്ഞെടുപ്പുകളുടെ സ്ക്രീനിംഗ് കമ്മിറ്റി അംഗം കൂടിയാണ് പ്രണിതി. മുംബയ് സെന്റ് സേവ്യേഴ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രണിതി 2009ലാണ് ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരെയും ആദ്യമായി ഒന്നിച്ച്‌ കാണുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് രാഹുലും പ്രണിതിയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ ആദ്യമായി വാർത്തകള്‍ പ്രചരിച്ചത്. ദേശീയമാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതേസമയം വിവാഹവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരങ്ങളും പ്രണിതിയോ രാഹുല്‍ ഗാന്ധിയോ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.