13 December 2025, Saturday

Related news

December 12, 2025
December 8, 2025
December 8, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞത് എട്ട് ഇടങ്ങളിലെന്ന്

Janayugom Webdesk
തിരുവനന്തപുരം
December 12, 2025 1:43 pm

രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിഞ്ഞത് എട്ട് ഇടങ്ങളിലെന്ന് വിവരം.വൈകിയെങ്കിലും ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍, ബംഗളൂര്, മംഗളൂര് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലും രാഹുല്‍ ഒളിവില്‍ കഴിഞ്ഞു.രാഹുലിനെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും സഹായിച്ചതായാണ് വിവരം. 

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥലത്ത് പരമാവധി കഴിഞ്ഞത് അഞ്ചുമണിക്കൂറാണെന്നാണ് വിവരം. റിസോര്‍ട്ടുകളും ഫാം ഹൗസുകളും വില്ലകളുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിയിടങ്ങള്‍. ഈ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഇന്നലെ മുതല്‍ എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്.ഒളിവിൽ നിന്ന് തിരിച്ചെത്തിയ രാഹുൽ വോട്ട് ചെയ്യാനെത്തിയപ്പോൾഅതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട് താമസിക്കുന്ന ഫ്‌ളാറ്റ് ഒഴിയണമെന്ന് നിര്‍ദേശിച്ചുണ്ട്. ഫ്‌ളാറ്റിലെ അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. ഫ്‌ളാറ്റ് ഉടന്‍ ഒഴിയണമെന്നാണ് അസോസിയേഷന്‍ രാഹുലിന് അയച്ച നോട്ടീസ്. ഉടന്‍ ഒഴിയുമെന്ന് രാഹുലും അറിയിച്ചിട്ടുണ്ട്. 

ഈ മാസം 25 നകം ഒഴിയണമെന്നാണ് അസോസിയേഷന്റെ നിര്‍ദേശം. മറ്റ് ഫ്‌ളാറ്റ് വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.എന്നാല്‍ ഇരു കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം.നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുല്‍. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.