
ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കുട്ടത്തിലിനെ ചൊല്ലി കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ പരസ്പരം വിഴുപ്പലക്കല്‍ തുടങ്ങി. ഇത്തവണ പ്രതിപക്ഷ നേതാവു വി ഡി സതീശനും, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും തമ്മിലായതിനാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം തള്ളിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നത്. രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
കോണ്‍ഗ്രസ് പുറത്താക്കിയ എംഎല്‍ക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അപ്പോള്‍ തന്നെ ഡിജിപിക്ക് കൈമാറിയെന്നും വി ഡി സതീശന്‍ പറഞ്ഞു.ഇന്നലെയായിരുന്നു സണ്ണിജോസഫിന്റെ വിവാദ പരാമർശം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിക്ക് പിന്നിൽ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. പരാതി വെൽ ഡ്രാഫ്റ്റഡ് ആണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് പരാതി തന്നിലേക്ക് എത്തുന്നത്. അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇന്നലെ മാധ്യമങ്ങളോടായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നും സണ്ണി ജോസഫ് നിലപാട് ആവർത്തിച്ചു.
പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തുംസണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർ വ്യാപക വിമർശനം ഉയർത്തിയിരുന്നു. ഇതിനിടെയാണ് വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ രംഗത്തെത്തിയത്.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ചതിലുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ഇപ്പോള്‍ സതീശന്‍-സണ്ണി ജോസഫ് കൊമ്പുകോര്‍ക്കലും. ഇതെല്ലാം യുഡിഎഫിനും, കോണ്‍ഗ്രസിനും വലിയ തരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.