
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിയമസഭാ സമ്മേളനത്തിന് എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ സഭയിലെത്തുന്നത് വലിയ തിരിച്ചടിയാകുമെന്ന് യുഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ ഈ നിലപാട് സ്വീകരിച്ചു. എന്നാൽ രാഹുൽ സഭയിൽ വരുന്നതിനെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും നിലപാടെടുത്തത്.
അതേസമയം, നിയമസഭാസമ്മേളനത്തിന് എത്തിയാൽ രാഹുലിനെ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിൻറെ പിൻനിരയിലാണ് രാഹുലിൻറെ ഇരിപ്പിടം. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും സ്പീക്കർ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.