
ലൈംഗികാരോപണ പരാമർശത്തിൽ കുറ്റാരോപിതനായതിനെ തുടർന്ന് കെപിഎംഎസിന്റെ അയ്യന്‍കാളി ജയന്തി ആഘോഷത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി. കെപിഎംഎസ് കുളനട യൂണിയന്‍ സെപ്റ്റംബര്‍ ആറിന് നിശ്ചയിച്ച പരിപാടിയില്‍നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് പകരം ചുമതല. ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിന്റെ പേരുവെച്ച് നോട്ടീസും പോസ്റ്ററും ഇറക്കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് പരിപാടിയില്‍നിന്ന് ഒഴിവാക്കിയതെന്ന് യൂണിയന്‍ പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.