
തുടർച്ചയായുണ്ടാകുന്ന ബലാത്സംഗ പരാതികളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെപ്പറ്റി നിയമോപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന വ്യക്തി എംഎൽഎ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. കൂടാതെ, രാഹുലിന്റെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കർ മാധ്യമങ്ങളോട് വ്യക്തമാക്കി. ലൈംഗിക പീഡന പരാതിയിൽ ഇന്ന് പുലർച്ചെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച് എസ്ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.