13 February 2026, Friday

Related news

February 10, 2026
February 9, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026

രാഹുലിന്റെ പീഡനം; യുവതി 2 തവണ ആത്മഹത്യക്ക് ശ്രമിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 2, 2025 8:48 am

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനം മൂലം ലൈംഗിക പീഡന പരാതി നൽകിയ യുവതി 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു.
അമിതമായി മരുന്ന് കഴിച്ചും കൈ ഞരമ്പ് മുറിച്ചുമായിരുന്നു ആത്മഹത്യാ ശ്രമം. യുവതി പൊലീസിന് നൽകിയ മൊഴിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതാണ് ഓഡിയോയും ചാറ്റും പുറത്തുവന്നിരുന്നു. ‘നീ പ്രെഗ്നന്റ് ആകാന്‍ റെഡിയാകൂ…’ എന്നാണ് ചാറ്റില്‍ രാഹുല്‍ പറയുന്നത്. 

ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കാമെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ ‘നോ’ എന്നാണ് രാഹുലിന്റെ പ്രതികരണം. ‘അതെന്താണ്?’ എന്ന് യുവതി തിരിച്ചുചോദിക്കുമ്പോള്‍ ‘എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമ്മുടെ കുഞ്ഞ് വേണം…’ എന്ന് രാഹുല്‍ മറുപടി പറയുന്നു. ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ച രാഹുല്‍ പിന്നീട് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതാണ് ശബ്ദരേഖ. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് യുവതി ഓഡിയോയില്‍ പറയുന്നുണ്ട്. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് രാഹുൽ ക്ഷോഭിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.