ഡോളോ 650 നിർമ്മാതാക്കളായ മൈക്രോ ലാബ്സ് ലിമിറ്റഡിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളുരു ആസ്ഥാനമായ കമ്പനിയില്‍ 20 ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മൈക്രോ ലാബ്‌സ് എംഡി ദിലീപ് സുരാന, ഡയറക്ടർ ആനന്ദ് സുരാന എന്നിവരുടെ വസതികളിലും ന്യൂഡൽഹി, സിക്കിം, പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലായി 40 ഓളം സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
2020‑ൽ കോവിഡ് ആരംഭിച്ചതിന് ശേഷം 350 കോടി ഗുളികകള്‍ വില്‍ക്കുകയും ഒരു വർഷം കൊണ്ട് 400 കോടി രൂപ വരുമാനം നേടുകയും ചെയ്‌തതായി കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English summary;Raid in Micro Labs
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.