ആമസോൺ, ഫ്ലിപ്കാർട്ട് വെയർ ഹൗസുകളിൽ ദേശീയ സ്റ്റാൻഡേർഡ് ബോഡി നടത്തിയ പരിശോധനയിൽ 76 ലക്ഷം രൂപ വിലമതിക്കുന്ന ഗുണനിലവാരമില്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു. ആമസോൺ സെല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്ത 3500ലധികം ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ, ഫ്ലിപ്കാർട്ട് വെയർഹൗസിൽ നിന്ന് 590 സ്പോർട്സ് ഷൂസുകളും പിടിച്ചെടുത്തു.
ഇന്ത്യയിലുടനീളം ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി ബി ഐ എസ് നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായാരുന്നു റെയ്ഡ്. വിപണിയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഷയത്തില്‍ ആമസോണും ഫ്ലിപ്കാർട്ടും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.