9 February 2026, Monday

Related news

January 6, 2026
January 5, 2026
January 2, 2026
December 22, 2025
December 22, 2025
December 21, 2025
November 29, 2025
November 5, 2025
November 3, 2025
October 30, 2025

ചെങ്ങന്നൂര്‍ ‑പമ്പ അതിവേഗ റെയില്‍വേ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

Janayugom Webdesk
തിരുവനന്തപുരം
September 14, 2024 3:12 pm

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയിവേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല ഭക്തരുടെ സ്വപ്‌ന പദ്ധതിക്കാണ് ഇപ്പോള്‍ അന്തിമ അനുമതിയായിരിക്കുന്നത്.

പദ്ധതിക്കായി ആകെ 6450 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പാതയുടെ ആകെ ദൂരം 59. 23 കിലോമീറ്ററായിരിക്കും. ട്രാക്കിന്റെ പരമാവധി വേഗത 200 കിലോമീറ്ററുമാകും. ആലപ്പുഴ ജില്ലയില്‍ പദ്ധതിക്കായി 23.03 ഹെക്ടര്‍ ഭൂമി റെയില്‍വേ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

ചെങ്ങന്നൂര്‍ പമ്പാ റൂട്ടില്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത് 5 സ്റ്റേഷനുകളാണ്. ചെങ്ങന്നൂര്‍, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവയാണ് അഞ്ച് സ്റ്റേഷനുകള്‍. പുതിയ പാത വരുന്നതോടെ ശബരിപാത വേണ്ടെന്ന നിലപാടിലാണ് റെയില്‍വേ.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.