18 December 2025, Thursday

Related news

November 29, 2025
November 5, 2025
November 3, 2025
October 30, 2025
October 6, 2025
September 27, 2025
September 21, 2025
September 16, 2025
September 12, 2025
September 2, 2025

പാളത്തിൽ തലവച്ച് കിടന്നയാളെ ട്രെയിനിന് മുന്നില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി വനിത പൊലീസ്

Janayugom Webdesk
കൊൽക്കത്ത
June 11, 2023 4:44 pm

റെയിൽപാളത്തിൽ തലവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ. ബംഗാളിലെ പുർബ മെദിനിപുർ സ്റ്റേഷനിലാണ് സംഭവം. ഓടി വരുന്ന ട്രെയിന് മുന്നില്‍ നിന്നും വളരെ സാഹസികമായാണ് ഉദ്യോഗസ്ഥ ഇയാളെ രക്ഷപ്പെടുത്തുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ആർപിഎഫ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചു.

പ്ലാറ്റ്ഫോമിൽ നില്‍ക്കുകയായിരുന്നു ഇയാള്‍ പെട്ടെന്ന് പാളത്തിലേക്ക് ഇറങ്ങി ട്രെയിൻ വരാനിരിക്കുന്ന പാളത്തിൽ തലവച്ചു കിടക്കുകയായിരുന്നു. ആ സമയത്ത് അടുത്ത പ്ലാറ്റ്ഫോമിലേക്കു വന്ന കെ സുമതി എന്ന റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ഇതു കാണുകയും, ഉടൻ പാളത്തിലേക്ക് ഇറങ്ങി ട്രാക്കിൽനിന്നു ഇയാളെ മാറ്റുകയുമായിരുന്നു. യാത്രക്കാരും ഓടിയെത്തി ഉദ്യോഗസ്ഥയെ ഇയാളെ മാറ്റാനായി സഹായിക്കുന്നതും ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ ട്രാക്കിൽനിന്നു മാറ്റിയ ഉടനെ ആ ട്രാക്കിലൂടെ ട്രെയിൻ കടന്നു പോകുന്നതും വീഡിയോയിലുണ്ട്.

Eng­lish Sum­ma­ry: Rail­way Cop Res­cues Man From Being Run Over By A Train In West Bengal
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.