
റെയില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം സാധാരണക്കാരെ വെല്ലുവിളിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഡിസംബർ 26 മുതൽ നിരക്ക് വർധന നടപ്പിലാക്കുമെന്ന റെയിൽവേയുടെ അറിയിപ്പ് പ്രതിഷേധാർഹമാണ്. ഇത്തരത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയും തൊഴിലാളികളെയും വിദ്യാർതഥികളെയും ഒരുപോലെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനറി ക്ലാസുകളിലും എസി, നോൺ- എസി ക്ലാസുകളിലും കിലോമീറ്ററിന് പൈസയുടെ വർധനവ് വരുത്തിയത് ദീർഘദൂര യാത്രക്കാരെയാണ് കാര്യമായി ബാധിക്കുക.
തൊഴിൽ ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ദീർഘദൂര യാത്രകൾ ചെയ്യുന്ന സാധാരണക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തും. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് വിവിധ ആവശ്യങ്ങളുമായി പോകുന്ന മലയാളികൾക്ക് ഈ തീരുമാനം തിരിച്ചടിയാണ്. പൊതുഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം നിരക്ക് വർധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന നടപടിയിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.